അഫ്ഗാനിൽ വീണ്ടും പാക് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് ആക്രമണം. ഇന്ന് രാവിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലാണ് ആക്രമണം നടന്നത്. ആക്രമണങ്ങളിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.

100-ലേറെ ആക്രമണത്തിൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാൻ സൈന്യം തിരിച്ചടിക്കാൻ നിർബന്ധിതരായെന്നും മുജാഹിദ് വ്യക്തമാക്കി. നിരവധി സൈനികരെ കൊലപ്പെടുത്തിയതായും നിരവധി പോസ്റ്റുകളും ടാങ്ക് അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും താലിബാന്‍ അവകാശപ്പെട്ടു.

കഴിഞ്ഞാഴ്ച കാബൂളിലുണ്ടായ ആക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതിന് പിന്നാലെ തെക്കന്‍ അതിര്‍ത്തിയില്‍ താലിബാന്‍ സേന തിരിച്ചടി നല്‍കിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. അതിർത്തിയിലെ ഏറ്റുമുട്ടലിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായും 30 പേർക്ക് പരിക്കേറ്റതായും 20 പാകിസ്ഥാൻ സുരക്ഷാ ഔട്ട്‌പോസ്റ്റുകൾ തകർത്തതായും നേരത്തെതന്നെ താലിബാന്‍ അവകാശപ്പെട്ടിരുന്നു.

spot_img

Related news

ആ പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

“അർജന്റീന കേരളത്തെ വഞ്ചിച്ചു, അവർക്കെതിരെ കേസ് കൊടുക്കും”: കായികമന്ത്രി വി. അബ്ദുറഹ്മാൻ

അർജന്റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചുവെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കായികമന്ത്രി...

തമിഴക വെട്രി കഴകത്തിന് കുരുക്ക്; ചെന്നൈയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് വിജയ്‌ക്കെതിരെ എഫ്‌ഐആർ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ...

കാമുകനൊപ്പം ജീവിക്കാൻ തടസ്സം ഭർത്താവ്; ഉറക്ക ഗുളിക നൽകി മയക്കി കഴുത്തറുത്തു, ക്രൂരത വിവരിച്ച് പൊലീസ്

ലക്നൗ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കൂട്ടാളികളും. ഉത്തർപ്രദേശിലെ അംറോഹയിലാണ്...