കാമുകനൊപ്പം ജീവിക്കാൻ തടസ്സം ഭർത്താവ്; ഉറക്ക ഗുളിക നൽകി മയക്കി കഴുത്തറുത്തു, ക്രൂരത വിവരിച്ച് പൊലീസ്

ലക്നൗ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കൂട്ടാളികളും. ഉത്തർപ്രദേശിലെ അംറോഹയിലാണ് കൊടും ക്രൂരത. അംറോഹയിലെ പിപ്ലൗട്ടി കല ഗ്രാമവാസിയും കൂലിപ്പണിക്കാരനുവുമായ മെഹ്‌രാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും കാമുകനും സുഹൃത്തും പൊലീസിന്‍റെ പിടിയിലായി. മെഹ്‌രാജിന്റെ ഭാര്യ റൂഹി, കാമുകൻ ഫർമാൻ ഇയാളുടെ സുഹൃത്ത് അദ്നാൻ എന്നിവരാണ് പിടിയിലായത്. റൂഹി തന്‍റെ സഹോദരീ ഭർ‌ത്താവിന്റെ ബന്ധുവായ ഫർമാനുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാൾക്കൊപ്പം ജീവിക്കാനാണ് ഭ‍ർത്താവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

റൂഹിയും ഫർമാനും തമ്മിലുള്ള അടുപ്പം മെഹ്‌രാജ് അറിഞ്ഞതോടെ എതിർപ്പറിയിച്ചു. എന്നാൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ച ഭ‍ർത്താവിനെ കൊലപ്പെടുത്താൻ റൂഹി പദ്ധതിയിട്ടു. തുടർന്ന് കാമുകനുമായി മെഹ്‌രാജിനെ കൊല്ലാൻ ഒരു പദ്ധതിയിട്ടു. തുടർന്ന് സംഭവ ദിവസം രാത്രി റൂഹി ഭ‍ർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. ഭർത്താവ് ബോധം കെട്ടുറങ്ങിയതോടെ റൂഹി കാമുകൻ ഫർമാനെയും അയാളുടെ സുഹൃത്തായ അദ്‌നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് മെഹ്‌രാജിന്റെ കാലുകൾ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കുട്ടികളോടൊപ്പം മൃതദേഹത്തിനരികിൽ രാത്രി കഴിച്ചുകൂട്ടിയെന്നും തുടർന്ന് മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് അറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ മെഹ്‌രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് വരാന്തയിലെ കട്ടിലിൽ മകൻ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിൽ മോഷണശ്രമം നടന്നെന്നും ആക്രമണം നേരിട്ടെന്നും ഇതിനിടെ ഭർത്താവ് കൊല്ലപ്പെട്ടെന്നും റൂഹി പറഞ്ഞെങ്കിലും സംശയം തോന്നിയ മെഹ്‌രാജിന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് റൂഹിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

spot_img

Related news

ആ പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

“അർജന്റീന കേരളത്തെ വഞ്ചിച്ചു, അവർക്കെതിരെ കേസ് കൊടുക്കും”: കായികമന്ത്രി വി. അബ്ദുറഹ്മാൻ

അർജന്റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചുവെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കായികമന്ത്രി...

തമിഴക വെട്രി കഴകത്തിന് കുരുക്ക്; ചെന്നൈയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് വിജയ്‌ക്കെതിരെ എഫ്‌ഐആർ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ...

മാട്രിമോണിയൽ വഴി പരിചയം, വിവാഹവാഗ്ദാനം നൽകി പീഡനം; വെബ് ഡിസൈനർ കുടുങ്ങി

ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഫ്രീലാൻസ് വെബ് ഡിസൈനർ...