പ്രണയത്തിനൊടുവില്‍ നയന്‍ താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി. തമിഴ്‌നാട്ടിലെ ചരിത്രപ്രസിദ്ധമായ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു ആ താരമാംഗല്യം. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം
മഹാബലിപുരത്ത് നടന്ന നയന്‍താരയുടെയും വിഗ്‌നേഷ് ശിവന്റെയും വിവാഹ ചടങ്ങില്‍ സംവിധായകന്‍ ബോണി കപൂര്‍ എത്തിച്ചേര്‍ന്നു. പുലര്‍ച്ചെയായിരുന്നു വിവാഹ ചടങ്ങുകള്‍. വളരെ കുറച്ചുപേര്‍ക്ക് മാത്രമായിരുന്നു മലയാള സിനിമയില്‍ നിന്നും ക്ഷണം.നയന്‍താരയുടെയും വിഗ്‌നേഷ് ശിവന്റെയും വിവാഹ ചടങ്ങുകളില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ബീജ് നിറത്തിലെ കോട്ടും കറുത്ത ട്രൗസറും ധരിച്ചാണ് ഷാരൂഖ് തിളങ്ങിയത്.നയന്‍താരയും വിഗ്‌നേഷ് ശിവനും ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് തമിഴ്നാട്ടിലെ 18,000 കുട്ടികള്‍ക്കായി ഉച്ചഭക്ഷണം വിതരണം ചെയ്യും എന്നും റിപോര്‍ട്ടുകള്‍ പറയുന്നു.