കനത്ത മഴയും മൂടല്‍ മഞ്ഞും; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു

മലപ്പുറം: കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നത്. ഇതുവരെ നാല് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

ദുബായില്‍നിന്നും ദമാമില്‍നിന്നും വന്ന വിമാനങ്ങളാണ് കോയമ്പത്തൂരിലേക്ക് അയച്ചത്. ഒരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലേക്കും വഴിതിരിച്ചു വിട്ടിട്ടുണ്ട്.

ദോഹയിലേക്ക് ബഹറിനിലേക്കും പുറപ്പെടേണ്ട രണ്ട് വിമാനങ്ങള്‍ വൈകുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസ് പഴയതുപോലെയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

spot_img

Related news

മലപ്പുറത്ത് ദാരുണാന്ത്യം; കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഴുതല സ്വദേശികളായ ഫാസില്‍,...

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘സൈ ഹണ്ട്’; മലപ്പുറത്ത് 194 കേസുകൾ,94 അറസ്റ്റ്

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈ ഹണ്ട്’ ഓപ്പറേഷന്റെ...

മീൻ വാരാനെന്ന് പറഞ്ഞ് ഭർത്താവ് കൊണ്ടുപോയി, ഫൗസിയയെ കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ…

മലപ്പുറം തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയാണ്...

തിരൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന ഭർത്താവ് കസ്റ്റഡിയിൽ

തിരൂർ: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി; വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...