പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കേസിൽ രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിലെ കാട്ടാത്ത് കോളനിയിൽ ആഷിക്, എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിലെ തോട്ടുങ്കൽ തറയിൽ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ഇരുവരെയും കരുമാഞ്ചേരി ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. കേസിലെ കൂട്ടുപ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ എട്ടിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേർത്തല ചാവടി ഭാഗത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ സജിത്തിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അന്വേഷണസംഘം പിടികൂടുകയായിരുന്നു.

കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈഎസ്പി മഞ്ജു ലാലിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ലിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ ജോസ് സി. ദേവസ്യ, സുനിൽകുമാർ, ഉണ്ണി എന്നിവരും സിപിഒമാരായ സുനിൽ ലാൽ, രജീഷ്, റോബിൻ, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

spot_img

Related news

കാടാമ്പുഴ നവരാത്രി മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ...

ദേശീയപാതയിൽ റോങ് സൈഡിൽ കാർ, പിന്നാലെ നടപടി; ലൈസൻസ് റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒ

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയിൽ തെറ്റായ ദിശയിൽ കാർ ഓടിച്ച സംഭവത്തിൽ...

‘വൈദ്യുതി മന്ത്രി വിവരക്കേട് പറയുന്നു’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്...

റോഡിലെ കുഴി കണ്ട് വഴിമാറിയ ലോറി ബൈക്കിലിടിച്ചു; ഒറ്റപ്പാലത്ത് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിന്റെ ദാരുണ മരണത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴിയെന്ന് വ്യക്തമായി....

കറന്റ് കട്ട് സമയം ഇനി മൊബൈലിൽ അറിയാം; KSEBയുടെ പുതിയ സംവിധാനം ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്നതിനുള്ള സംവിധാനം...