ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാര്‍ഗറ്റും ചേസറും കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിംങ്. രാജ്യം കാത്തിരുന്ന സ്‌പേസ് ഡോക്കിങ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്.

ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്‌പേഡെക്‌സ് ദൗത്യം.

അറുപത്തിയാറ് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. 2024 ഡിസംബര്‍ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഐഎസ്ആര്‍ഒ സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്‌പേഡെക്‌സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഏകദേശം 220 കിലോ ഭാരമുള്ള ചേസര്‍  SDX01, Target SDX02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. PSLV- c60 ആണ് ചരിത്ര ദൗത്യവുമായി ആകാശത്ത് കുതിച്ചുയര്‍ന്നത്.

spot_img

Related news

ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി ഡിസ്ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാം കമന്റ് സെക്ഷനില്‍ ഡിസ്ലൈക്ക് ബട്ടണും

പലപ്പോഴും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്കടിയിൽ എത്തുന്ന ചില കമ്മന്റുകളൊന്ന് ഡിസ്ലൈക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന്...

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി...

അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15...