ഇന്ന് ലോക വനിതാ ദിനം

ഇന്ന് ലോക വനിതാ ദിനം. പെണ്‍ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിന്റെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വര്‍ഷവും ഓരോ ആശയങ്ങള്‍ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്.
സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വര്‍ത്തമാനകാലമെന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകള്‍ക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.
1908ല്‍ 15000ല്‍ അധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗര ഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്ന പ്രധാന ആവശ്യങ്ങള്‍. ഈ പ്രക്ഷോഭമാണ് ലോക വനിതാ ദിനത്തിന് വഴിയൊരുക്കിയത്.

spot_img

Related news

സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. നൂറ്റി...

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യത. 26...

സ്വര്‍ണവില കുതിക്കുന്നു; നാലുദിവസത്തിനിടെ കൂടിയത് 2320 രൂപ

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി ഇന്നും സംസ്ഥാനത്തെ സ്വര്‍ണവില കൂടി. ഒരു പവന്‍...

വയനാട് ദുരന്തം; സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13ന്; 153 കോടി അനുവദിച്ചെന്ന് കേന്ദ്രം

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം തങ്ങളോട് സംസ്ഥാനം സഹായം ആവശ്യപ്പെട്ടത് ഈ...

ഗാര്‍ഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍; ഗര്‍ഭിണിയെന്ന പരിഗണന പോലും തന്നില്ല

ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ്. കൂടുതലും...