സർവകലാശാലകളിൽ ഗവർണറുടെ കടുത്ത നീക്കം; സിൻഡിക്കേറ്റ് തള്ളിയ പട്ടിക അംഗീകരിച്ച് എംജി വിസി ഉത്തരവിറക്കി!

സംസ്ഥാനത്തെ സർവകലാശാലകളിൽ ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി ചാൻസലർ കൂടിയായ ഗവർണർ മുന്നോട്ട്. മഹാത്മാഗാന്ധി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനാ പട്ടിക രണ്ടുതവണ തിരിച്ചയച്ച സിൻഡിക്കേറ്റിന്റെ നിലപാട് വിസി തള്ളി. ഗവർണറുടെ നിർദ്ദേശപ്രകാരമുള്ള പുനഃസംഘടന പൂർണ്ണമായും അംഗീകരിച്ചുകൊണ്ട് വൈസ് ചാൻസലർ ഔദ്യോഗികമായി ഉത്തരവിറക്കി. സിൻഡിക്കേറ്റിന്റെ എതിർപ്പ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിയുടെ ഈ പുതിയ നടപടി.

സർവകലാശാലയിലെ പി.ജി, യു.ജി വിഭാഗങ്ങളിലായി ആകെ 54 പഠനബോർഡുകളാണ് ഗവർണർ പുനഃസംഘടിപ്പിച്ചത്. ഇതിൽ യോഗ്യതയില്ലാത്തവരെയും സംഘപരിവാർ അനുകൂലികളെയും കുത്തിനിറച്ചുവെന്നാണ് ഇടതുപക്ഷ അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ പ്രധാന ആക്ഷേപം. എംജി സർവകലാശാലയിലെ വിസി നിയമനത്തിലും സെനറ്റ് പുനഃസംഘടനയിലും നേരത്തെ തന്നെ കാവിവൽക്കരണ ആരോപണങ്ങൾ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവും പുറത്തുവരുന്നത്.

എംജി സർവകലാശാലയ്ക്ക് പിന്നാലെ കേരള കാർഷിക സർവകലാശാലയിലും സമാനമായ രീതിയിൽ ഗവർണർ പിടിമുറുക്കുന്നതായാണ് റിപ്പോർട്ടുകൾ. കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ബിജെപി അധ്യാപക സംഘടനയുടെ പ്രമുഖ നേതാവിനെ നിയമിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ആയ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ചാൻസലറുടെ ഓഫീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിന് പുറമേ സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നേരിട്ട് 11 അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിലും ഇടതുപക്ഷ സംഘടനകൾ കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഗവർണറുടെ ഓരോ നീക്കങ്ങളും സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്നുമാണ് ഭരണപക്ഷ സംഘടനകളുടെ ആരോപണം.

spot_img

Related news

കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്: ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലേർട്ട്; 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത!

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രക്കെതിരായ ഹർജി വിധി പറയാൻ മാറ്റി; സർക്കാരിന് കോടതിയുടെ അനുകൂല പരാമർശം!

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’...

‘സതീശന്റെ വാക്കും പഴഞ്ചാക്കും ഒന്ന്’; പിഎംശ്രീ വിവാദത്തിൽ വി.ഡി സതീശനെതിരെ വി.കെ സനോജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ...

കുട്ടികളെ ബസിൽ കയറ്റാതെ ക്രൂരത; വടക്കാഞ്ചേരിയിലെ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു!

തൃശൂർ: വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ ക്രൂരത കാണിച്ച സംഭവത്തിൽ...

ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ 32 വയസ്സുകാരിയെ തോട്ടിൽ മരിച്ച നിലയിൽ...