ഇൻസ്റ്റഗ്രാം വഴി സൗഹൃദം, വീട്ടിലെത്തി ലൈംഗികാതിക്രമം; 16-കാരിയെ പീഡിപ്പിച്ച 24-കാരൻ പന്തീരാങ്കാവിൽ അറസ്റ്റിൽ

കോഴിക്കോട്: പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ മാവൂർ പനങ്ങോട് സ്വദേശിയായ 24-കാരനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാവൂർ പനങ്ങോട് സ്വദേശിയായ അഭിജിത്താണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ അവിടെവെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനെത്തുടർന്ന് മാവൂരിലെ പനങ്ങോടുള്ള വീട്ടിലെത്തിയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_img

Related news

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ-ഫോൺ സേവനം നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് സേവനം...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക്...

നെന്മാറ ഇരട്ടക്കൊലക്കേസ്: അന്വേഷണ മികവിന് കോടതി അഭിനന്ദനം; നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിന് പിന്നാലെ അന്വേഷണ...

നിതിൻ രാജ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്, ഐ.ജി. എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. എൽ. നിതിൻ രാജിന്റെ മരണവുമായി...

കോഴിക്കോട് ബിജു കൊലപാതകം; 45 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: നഗരത്തെ നടുക്കിയ ബിജു കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാളയം...