ഈ വര്‍ഷത്തെ ആദ്യമൂന്ന് മാസങ്ങളിലായി ദുബായ് സന്ദര്‍ശിച്ചത് 39 ലക്ഷത്തിലധികം പേര്‍

ദുബായ് : 2022ന്റെ ആദ്യ പാദത്തില്‍ 39.7 ലക്ഷം സന്ദര്‍ശകര്‍ ദുബായിലെത്തിയതായി ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം അറിയിച്ചു. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വര്‍ഷം ദുബായിലെത്തിയ വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്നിരട്ടിയിലേറെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 12.7 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ദുബ ായ് സന്ദര്‍ശിച്ചത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഹോട്ടല്‍ ഒക്യുപെന്‍സി നിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്താനും ദുബായ്ക്ക് സാധിച്ചു. ദുബായില്‍ ഹോട്ടല്‍ ഒക്യുപെന്‍സി നിരക്ക് 82 ശതമാനമായിട്ടുണ്ട്. ദുബയില്‍ ടൂറിസം മേഖലയുടെ ശക്തിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നു ദുബായ് കിരീടാവകാശി പറഞ്ഞു.

2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ആറുമാസം നീണ്ടുനിന്ന 2020 ദുബയ് എക്സ്പോ 2.4 കോടി പ്രാദേശിക, വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചതായാണ് കണക്ക്.

spot_img

Related news

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍. സാപ് ലാപ്‌സ് എംഡിയും മലയാളിയുമായ...

ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത്! ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും

ന്യൂഡല്‍ഹി : ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും. സൂപ്പര്‍മൂണ്‍–ബ്ലൂമൂണ്‍ എന്ന്...

ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍...

കനത്ത മഴയും ചുഴലിക്കാറ്റും; ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ടീമിന്റെ മടക്ക യാത്ര വൈകും

ബാര്‍ബഡോസ്: ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെ...

ജീവനക്കാരില്ല; കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍...