തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി . ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ ഈ പ്രതികരണമാണ് ഇ പി ജയരാജന്റെ സ്ഥാനം തെറുപ്പിച്ചത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിക്കുള്ള ആയുധമാകുമെന്നായിരുന്നു സിപിഐഎമ്മിന്റെ ആദ്യ നിലപാട്.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ നടപടി വൈകുന്നതിലുള്ള സിപിഐയുടെ അതൃപ്തി ഉയര്‍ത്തി എം വി ഗോവിന്ദനാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ നടപടി നേരത്തെ വേണമെന്ന വി എന്‍ വാസവന്റെ അഭിപ്രായം ഇ പി ജയരാജനെ ക്ഷുഭിതനാക്കി. പിന്നാലെ ചിന്ത ഫ്‌ലാറ്റിലെ മുറിയൊഴിഞ്ഞു ഇന്ന് രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇ പി ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന രൂക്ഷമായവിമര്‍ശനങ്ങള്‍ക്ക് ഒടുവിലാണ് ഇ പി ജയരാജന്റെ സ്ഥാനം തെറിച്ചത്.