ലഹരിമരുന്ന് വേട്ട; 25 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: ഞാറയ്ക്കലിൽ വൻ ലഹരിമരുന്ന് വേട്ട; 25.36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് (32) എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്.

എറണാകുറം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് നടത്തിയ റെയ്ഡിൽ ജിതിന്റെ വീട്ടിൽ നിന്ന് 15 ഗ്രാമും സാലിഹിന്റെ വീട്ടിൽ നിന്ന് 10.36 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും ബർത്തിന് മുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. വൈപ്പിൻ, ചെറായി ഭാഗങ്ങളിലെ ബീച്ച് മേഖലകളിൽ ചില്ലറ വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് ഈ രാസലഹരിയെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചുകാലമായി പ്രതികൾ പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്നു.

റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഞാറയ്ക്കൽ എസ്.എച്ച്.ഒ സി.എസ്. നെൽസൻ, എസ്.ഐമാരായ സച്ചിൻ എസ്. കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

spot_img

Related news

ആന്റോ അഗസ്റ്റിനെതിരെയുള്ളത് ഗൗരവമായ കുറ്റകൃത്യങ്ങൾ; മാധ്യമപ്രവർത്തനമല്ല, കേസുകളാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെയുള്ള പൊലീസ്-എക്സൈസ് നടപടികളെ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുതിച്ചുയർന്നു; ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും ഉയർന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ മാത്രം...

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ എസ്.ഐ.ടി വൈകാതെ ചോദ്യം ചെയ്യും

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനം...

നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിലിടിച്ച് മറിഞ്ഞു; തൊഴിൽപടം സ്വദേശി അർഷാദിന് ഗുരുതര പരുക്ക്

തൃശൂര്‍: സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ...

വഴി ചോദിക്കാനെന്ന വ്യാജേനെ എത്തി 78 കാരിയുടെ മാല പൊട്ടിച്ചു; ജിം ട്രെയിനറായ യുവാവ് പിടിയിൽ

കരുനാഗപ്പള്ളി: വയോധികയുടെ കഴുത്തിൽനിന്ന് വഴി ചോദിക്കുന്ന വ്യാജേനെ എത്തി ഒന്നരപ്പവൻ്റെ സ്വർണ്ണമാല...