പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ സഹോദരനായ പൊലീസുകാരന്‍ അറസ്റ്റില്‍

പാലക്കാട്: വിക്ടോറിയ കോളജിന് സമീപം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഫിറോസിന്റെ സഹോദരനായ പൊലീസുകാരന്‍ അറസ്റ്റില്‍. റഫീഖിനെ രാത്രി വൈകി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളിത്തെരുവ് സ്വദേശിയായ അനസാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റു മരിച്ചത്. നരികുത്തി സ്വദേശിയായ ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അനസിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബാറ്റ് കൊണ്ട് അടികിട്ടി ബോധരഹിതനായി വീണ അനസിനെ ഫിറോസും റഫീഖും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

spot_img

Related news

അങ്കമാലിയിൽ പത്താം ക്ലാസുകാരിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിക്ക് സമീപം...

ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം; തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ മാത്രമായി വിതരണം വെട്ടിച്ചുരുക്കി

പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം. തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നു; ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവില്ല. ഇന്നലെ 97.95 ദശലക്ഷം യൂണിറ്റായിരുന്നു...

ആന്റോ അഗസ്റ്റിന്റെ എക്സൈസ് കസ്റ്റഡി ഇന്ന് അവസാനിക്കും; ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

വയനാട്: അനധികൃത മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ...

പെരുമ്പാവൂരിൽ വൻ പുകയില ഉൽപ്പന്ന വേട്ട; 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായി പെരുമ്പാവൂരിൽ...