ഗോപൻ സ്വാമിയുടെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; കേസ് അവസാനിപ്പിക്കുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പിതാവിനായി മക്കൾ കല്ലറ നിർമിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഗോപൻ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെയാണ് കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.

ഗോപൻ സ്വാമിയുടെ മരണം കൊലപാതകമാണെന്നും മൃതദേഹം സമാധിയാക്കിയെന്ന കുടുംബത്തിന്റെ വാദത്തിലും കല്ലറ നിർമാണത്തിലും ദുരൂഹതയുണ്ടെന്നും നേരത്തെ സംശയം ഉയർന്നിരുന്നു. സംഭവത്തിൽ ഹൈക്കോടതി വരെ ഇടപെടുകയും മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തിരുന്നു.

മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലും ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കേസിൽ തുടർനടപടികൾ അവസാനിപ്പിക്കുന്നത്.

ഒന്നര വർഷം മുമ്പ് നടന്ന സംഭവം സമാധി വിവാദത്തോടെ സംസ്ഥാനത്താകെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിലവിൽ ഗോപൻ സ്വാമിയുടെ സമാധിസ്ഥലത്ത് ക്ഷേത്രം സ്ഥാപിച്ച് പൂജകൾ നടക്കുന്നുണ്ട്. ഭാവിയിൽ ഇവിടെ വലിയ ക്ഷേത്രം നിർമിച്ച് തീർഥാടന കേന്ദ്രമാക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.

spot_img

Related news

സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകനും പ്രശസ്ത തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. 80...

ആപ്പിളിന്റെ സുവർണ്ണ കാലഘട്ടത്തിന് വിരാമം; സി.ഇ.ഒ സ്ഥാനത്തുനിന്ന് ടിം കുക്ക് പടിയിറങ്ങി

കാലിഫോർണിയ: ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക്...

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ഫയൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത്...

റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസും റൂബിക്സ് ക്യൂബും; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സായൻ

കൊച്ചി: റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസ് കണക്കുകൂട്ടലും റൂബിക്സ് ക്യൂബ് സോൾവിംഗും ഒരേസമയം...

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുന്ന സന്ദർശകരുമായി ബന്ധപ്പെട്ട് പുതിയ...