ആപ്പിളിന്റെ സുവർണ്ണ കാലഘട്ടത്തിന് വിരാമം; സി.ഇ.ഒ സ്ഥാനത്തുനിന്ന് ടിം കുക്ക് പടിയിറങ്ങി

കാലിഫോർണിയ: ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങി. 2011ൽ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായി ആപ്പിളിന്റെ തലപ്പത്തെത്തിയ കുക്ക്, 15 വർഷത്തെ നേതൃത്വത്തിന് ശേഷമാണ് സി.ഇ.ഒ സ്ഥാനമൊഴിയുന്നത്.

ഇനി ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ടിം കുക്ക് തുടരും. കമ്പനിയുടെ ഹാർഡ്വെയർ എൻജിനീയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ ജോൺ ടെർണസാണ് പുതിയ സി.ഇ.ഒയായി ചുമതലയേൽക്കുന്നത്.

“സി.ഇ.ഒ എന്ന നിലയിൽ ഇതെന്റെ അവസാന ദിവസമാണ്. സ്ഥാനപ്പേര് മാറിയാലും ആപ്പിളിനോടുള്ള എന്റെ സ്നേഹത്തിന് മാറ്റമുണ്ടാകില്ല. പുതിയ അധ്യായം തുറക്കുന്നതിൽ ഏറെ ആകാംക്ഷയുണ്ട്” — വിടവാങ്ങൽ സന്ദേശത്തിൽ ടിം കുക്ക് പറഞ്ഞു.

സ്റ്റീവ് ജോബ്സിന്റെ മരണത്തിന് പിന്നാലെ ആപ്പിളിന്റെ നേതൃത്വം ഏറ്റെടുത്ത കുക്കിന്റെ കാലത്ത് കമ്പനിയുടെ വിപണി മൂല്യം വലിയ രീതിയിൽ ഉയർന്നു. ഏകദേശം 350 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം 4.6 ട്രില്യൺ ഡോളറിലധികമായി ഉയർന്നത് കുക്കിന്റെ നേതൃത്വത്തിലായിരുന്നു. ഒരു ട്രില്യൺ ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടവും ആപ്പിൾ സ്വന്തമാക്കി.

25 വർഷത്തിലേറെയായി ആപ്പിളിൽ പ്രവർത്തിക്കുന്ന പ്രമുഖ എൻജിനീയറാണ് പുതിയ സി.ഇ.ഒ ജോൺ ടെർണസ്. 2001ൽ ആപ്പിളിൽ ചേർന്ന ടെർണസ് ഐഫോൺ, ഐപാഡ്, മാക്, എയർപോഡ്സ് തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങളുടെ ഹാർഡ്വെയർ വികസനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ടിം കുക്കിന്റെ പിൻഗാമിയായി ജോൺ ടെർണസ് ആപ്പിളിനെ നയിക്കുമ്പോൾ, എക്സിക്യൂട്ടീവ് ചെയർമാനെന്ന നിലയിൽ കുക്ക് കമ്പനിയുടെ നേതൃത്വത്തിൽ തുടർന്നും സജീവമായി ഇടപെടും.

spot_img

Related news

സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകനും പ്രശസ്ത തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. 80...

ഗോപൻ സ്വാമിയുടെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; കേസ് അവസാനിപ്പിക്കുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പിതാവിനായി മക്കൾ കല്ലറ നിർമിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്....

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ഫയൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത്...

റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസും റൂബിക്സ് ക്യൂബും; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സായൻ

കൊച്ചി: റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസ് കണക്കുകൂട്ടലും റൂബിക്സ് ക്യൂബ് സോൾവിംഗും ഒരേസമയം...

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുന്ന സന്ദർശകരുമായി ബന്ധപ്പെട്ട് പുതിയ...