അങ്കണവാടിയിലെ ക്രൂരത: ലഹരിക്കടിമയായ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും; വർക്കർക്ക് സസ്പെൻഷൻ!

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതി കാശിനാഥിന്റെ അമ്മയെ ഇന്ന് ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറായ അമ്മയുടെ സാന്നിധ്യത്തിലാണ് പ്രതി നിരന്തരം അങ്കണവാടിയിലെത്തിയിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ കാശിനാഥ് കുറ്റം സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവത്തില്‍ വനിതാ ശിശു വികസന വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. അങ്കണവാടി വര്‍ക്കറെ അടിയന്തരമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അങ്കണവാടിയില്‍ പുറത്ത് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി.

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡയറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരടങ്ങിയ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

spot_img

Related news

ഇന്ന് ശസ്ത്രക്രിയ ദിവസമല്ല! മാനന്തവാടി മെഡിക്കൽ കോളേജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ...

യാത്രയ്ക്കിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങി; പുതുരുത്തിയിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

പുതുരുത്തി: സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം....

‘അമ്മ’ ഭരണസമിതിയിലേക്ക് ഇല്ല; പിന്മാറ്റം പ്രഖ്യാപിച്ച് നടി അൻസിബ ഹസന്റെ തുറന്ന കത്ത്

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും...

ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ അമ്പതോളം ഉദ്യോഗസ്ഥർ കാത്തിരിപ്പിൽ

സെക്രട്ടേറിയറ്റിൽ പോസ്റ്റിങ് ലഭിക്കാതെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്....

ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; 42 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു, ബസ് പൂർണ്ണമായി കത്തിനശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്ത് ബസിന് തീപിടിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക്...