ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; 42 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു, ബസ് പൂർണ്ണമായി കത്തിനശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്ത് ബസിന് തീപിടിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ല. ബസില്‍ നാല്‍പത്തി രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വയനാട്ടില്‍ നിന്നും രാത്രിയോടെ ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നതിനായി കണ്ണൂര്‍ വിമാനത്താളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ശിവപുരത്ത് എത്തും മുമ്പാണ് ബസിന് പുറത്ത് വശത്ത് തീപടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഉറങ്ങിക്കിടന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തുകയും പുറത്തിറക്കുകയുമായിരുന്നു. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അടക്കം പുറത്തേക്ക് എത്തിച്ചു.

പിന്നാലെ ബസില്‍ തീപടരുകയും പൂര്‍ണമായും നശിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ നാട്ടുകാരും പിന്നീട് മട്ടന്നൂര്‍, കൂത്തുപ്പറമ്പ് എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. ബസ് നിര്‍ത്തിയതിന് സമീപമുള്ള പഴക്കടയിലേക്കും തീപടര്‍ന്നത് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബസിന്റെ കംബ്രസറില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗമനം. എന്നാല്‍ ഫയര്‍ഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

spot_img

Related news

ഇന്ന് ശസ്ത്രക്രിയ ദിവസമല്ല! മാനന്തവാടി മെഡിക്കൽ കോളേജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ...

യാത്രയ്ക്കിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങി; പുതുരുത്തിയിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

പുതുരുത്തി: സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം....

‘അമ്മ’ ഭരണസമിതിയിലേക്ക് ഇല്ല; പിന്മാറ്റം പ്രഖ്യാപിച്ച് നടി അൻസിബ ഹസന്റെ തുറന്ന കത്ത്

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും...

ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ അമ്പതോളം ഉദ്യോഗസ്ഥർ കാത്തിരിപ്പിൽ

സെക്രട്ടേറിയറ്റിൽ പോസ്റ്റിങ് ലഭിക്കാതെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്....

കാലവര്‍ഷം പാളി; കേരളത്തില്‍ മഴക്കുറവ് 28 ശതമാനം

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും പ്രതീക്ഷിച്ച...