ഇന്ന് ശസ്ത്രക്രിയ ദിവസമല്ല! മാനന്തവാടി മെഡിക്കൽ കോളേജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ വിവാദം. കൈയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടും ചികിത്സ ലഭിക്കാതെ മടക്കി അയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

എടവക സ്വദേശി ജ്യോതിഷിന്റെ മകൾ തനുജയ്ക്കാണ് സ്കൂളിൽ വെച്ച് വീണ് ഗുരുതര പരിക്കേറ്റത്. തുടർന്ന് കമ്മന നവോദയം യു.പി. സ്കൂളിലെ അധ്യാപകരാണ് കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചത്. എക്‌സ്-റേ പരിശോധനയിൽ കൈയിലെ എല്ല് പൊട്ടുകയും സ്ഥാനം മാറുകയും ചെയ്തതായി കണ്ടെത്തി.

കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കൈയുടെ ചലനശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അസ്ഥിരോഗ വിദഗ്ധൻ മുന്നറിയിപ്പ് നൽകിയതായി കുടുംബം പറയുന്നു. എന്നാൽ, അന്ന് ശസ്ത്രക്രിയയുടെ ദിവസമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കുട്ടിയെ മടക്കി അയച്ചുവെന്നാണ് പിതാവ് ജ്യോതിഷിന്റെ ആരോപണം.

പരിക്കേറ്റ കൈയിൽ പിന്നീട് നിറവ്യത്യാസം കണ്ടുതുടങ്ങിയതോടെയും അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. ഒടുവിൽ ഗത്യന്തരമില്ലാതെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബം അറിയിച്ചു. അതേസമയം, മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളും ലഭ്യമല്ലെന്ന ആരോപണം ഉയർന്നതോടെ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാകുകയാണ്.

spot_img

Related news

വീട്ടുപരിസരത്ത് രൂക്ഷമായ ദുർഗന്ധം; വർക്കലയിൽ കാണാതായ വിജിന്റെ മൃതദേഹം കിണറ്റിൽ, നടുക്കത്തോടെ നാട്

വര്‍ക്കല: മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല...

പ്രഥമ ശുശ്രൂഷയില്ല, വലിച്ചിഴച്ച് ഓട്ടോയിൽ കയറ്റി; കൊച്ചിയിൽ ബസപകടത്തിൽപ്പെട്ട വീട്ടമ്മയുടെ നില വഷളാക്കിയതിൽ പ്രതിഷേധം

കൊച്ചി നഗരത്തിൽ സ്വകാര്യ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചതിൽ ഗുരുതര...

യാത്രയ്ക്കിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങി; പുതുരുത്തിയിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

പുതുരുത്തി: സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം....

‘അമ്മ’ ഭരണസമിതിയിലേക്ക് ഇല്ല; പിന്മാറ്റം പ്രഖ്യാപിച്ച് നടി അൻസിബ ഹസന്റെ തുറന്ന കത്ത്

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും...

ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ അമ്പതോളം ഉദ്യോഗസ്ഥർ കാത്തിരിപ്പിൽ

സെക്രട്ടേറിയറ്റിൽ പോസ്റ്റിങ് ലഭിക്കാതെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്....