ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ അമ്പതോളം ഉദ്യോഗസ്ഥർ കാത്തിരിപ്പിൽ

സെക്രട്ടേറിയറ്റിൽ പോസ്റ്റിങ് ലഭിക്കാതെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥർക്കാണ് ഇതുവരെ പുതിയ നിയമനം ലഭിക്കാത്തത്.

രണ്ട് ലക്ഷത്തിലധികം രൂപ മാസശമ്പളം ലഭിക്കുന്ന ചില ഉദ്യോഗസ്ഥരാണ് ജോലിയൊന്നും ചെയ്യാതെ വീട്ടിലിരിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് വിവരം. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലും മറ്റ് ഡെപ്യൂട്ടേഷൻ തസ്തികകളിലും പ്രവർത്തിച്ചിരുന്നവരാണ് സർക്കാർ മാറിയതോടെ മാതൃസർവീസിലേക്ക് മടങ്ങിയത്.

എന്നാൽ തിരികെയെത്തി ഒരു മാസം പിന്നിട്ടിട്ടും ഇവർക്ക് പുതിയ പോസ്റ്റിങ് നൽകാത്തതിനാൽ കാത്തിരിപ്പിലാണ് ഉദ്യോഗസ്ഥർ. സെക്രട്ടേറിയറ്റിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് നിയമന നടപടികൾ വൈകുന്നതെന്നതും ശ്രദ്ധേയമാണ്.

പോസ്റ്റിങ് നടപടികൾ വൈകാൻ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളിലെ തർക്കങ്ങളാണ് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ഭരണാനുകൂല സംഘടനകളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നിയമനങ്ങൾ വൈകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

വിഷയത്തിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. അതേസമയം, ഒഴിവുകൾ അടിയന്തരമായി നികത്തി ഭരണകാര്യങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

spot_img

Related news

യാത്രയ്ക്കിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങി; പുതുരുത്തിയിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

പുതുരുത്തി: സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം....

‘അമ്മ’ ഭരണസമിതിയിലേക്ക് ഇല്ല; പിന്മാറ്റം പ്രഖ്യാപിച്ച് നടി അൻസിബ ഹസന്റെ തുറന്ന കത്ത്

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും...

ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; 42 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു, ബസ് പൂർണ്ണമായി കത്തിനശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്ത് ബസിന് തീപിടിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക്...

കാലവര്‍ഷം പാളി; കേരളത്തില്‍ മഴക്കുറവ് 28 ശതമാനം

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും പ്രതീക്ഷിച്ച...

ഏഴ് പതിറ്റാണ്ടിന്റെ ദാമ്പത്യം; മരണമെത്തിയതും ഒരേ ദിവസം

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ...