കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ

പാലക്കാട്: കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകി ആക്രമണം നടത്തിയ കേസിൽ യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ. പട്ടാമ്പി സ്വദേശിനിയായ സഫാന (19), സുഹൃത്തുക്കളായ നാദിയ (20), റബീബ (25), ഇർഷാദ് (28), അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ കാറിൽ കയറ്റിയ സംഘം ക്രൂരമായി മർദിച്ചു. യുവാവിന്റെ മൊബൈൽ ഫോണും തട്ടിയെടുത്തു.

യുവതിയുടെ നിർദേശപ്രകാരമാണ് സുഹൃത്തുക്കൾ ആക്രമണത്തിന് ക്വട്ടേഷൻ ഏറ്റെടുത്തതെന്നാണ് വിവരം. അറസ്റ്റിലായ ഇർഷാദും അസറുദ്ദീനും നേരത്തെ ലഹരിമരുന്ന് കേസിൽ ജയിൽവാസം അനുഭവിച്ചവരാണ്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related news

പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് കുട്ടികൾക്ക് നൽകിയെന്ന് പരാതി

പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പ് കുഞ്ഞുങ്ങൾക്ക്...

ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; അനുശോചനം അറിയിച്ചു

വയനാട്: അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിച്ച് വയനാട് എം.പി...

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 1,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റ ദിവസം കൊണ്ട് ഒരു...

സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ....

പോക്സോ കേസ്: 73കാരന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുള്ളിലേക്ക് ബലമായി പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ...