തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് ആരംഭിക്കും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ എട്ട് മുതൽ 17 വരെയാണ് നടക്കുക.
എൽ.പി വിഭാഗങ്ങളിലെ പരീക്ഷ ഡിസംബർ 11ന് ആരംഭിച്ച് 17ന് അവസാനിക്കും. ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടക്കും. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. അവധിക്ക് ശേഷം ഡിസംബർ 28നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.




