സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരിൽ ഓറഞ്ച് അലർട്ട്, കരമന നദിയിൽ ജലനിരപ്പ് ഉയരുന്നു

കേരളത്തിൽ കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. നിലവിൽ ഒമ്പത് ജില്ലകളിൽ വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ 8 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനമെങ്കിലും വടക്കൻ കേരളത്തിൽ (കോഴിക്കോട്, കണ്ണൂർ, കാസർകോട്) നാളെയും മഞ്ഞ അലർട്ട് തുടരും. തുടർച്ചയായ മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ (വെള്ളൈക്കടവ് സ്റ്റേഷൻ) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം മൂലമുള്ള കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. നാളെ പുലർച്ചെ 5.30 വരെ ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

spot_img

Related news

കോഴിക്കോട് മൂന്ന് വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു!

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു....

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു: 25കാരിക്കെതിരെ പോക്‌സോ കേസ്

കാസർകോട്: ജില്ലയിലെ മേൽപ്പറമ്പിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 25 വയസ്സുകാരിയായ...

ചികിത്സയ്ക്കായി വാങ്ങിയ കടം ഒടുവില്‍ ജപ്തിയായി; പാറശാലയില്‍ ആത്മഹത്യാ ശ്രമം നടത്തിയ ഫ്ലോറന്‍സിനെയും മക്കളെയും പുറത്താക്കി അധികൃതര്‍

തിരുവനന്തപുരം: പാറശാലയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ തലയില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച...

എല്‍ഡിഎഫിന്റേത് വെറും ‘ഗിമ്മിക്ക്’…. ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രധാന വാഗ്ദാനമായിരുന്ന ബിരുദ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്…. ഐ.പി ബിനു അടക്കം 7 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...