ടെസ്‌ലയുടെ പുതിയ റോഡ്സ്റ്ററിനായുള്ള ബുക്കിങ് ആരംഭിച്ചു; ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ!

2028-ൽ വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ച വാഹനത്തിന്റെ അന്തിമ വില ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. പെർഫോമൻസ് മോഡലിനും ത്രസ്റ്റ് മോഡലിനും വ്യത്യസ്ത ബുക്കിങ് വ്യവസ്ഥകളാണുള്ളത്.

ബുക്കിങ് തുകയായി അഞ്ച് ലക്ഷം രൂപ നൽകണം. പെർഫോമൻസ് മോഡലിന് പത്ത് ദിവസത്തിനുള്ളിൽ 50 ലക്ഷം രൂപയും ത്രസ്റ്റ് മോഡലിന് രണ്ടര കോടി രൂപയും അടയ്ക്കണമെന്നാണ് റിപ്പോർട്ടുകൾ. 2028-ൽ വിൽപ്പന ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വാഹനം എത്തുന്നത് ഒരു വർഷം കൂടി കഴിഞ്ഞായിരിക്കുമെന്നാണ് സൂചന.

എസ്.ആർ-71, എഫ്-35 എന്നീ വിമാനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റോഡ്സ്റ്ററിന്റെ രൂപകൽപ്പന. മറഞ്ഞിരിക്കുന്ന ഹെഡ്‌ലൈറ്റുകൾ, നീക്കം ചെയ്യാവുന്ന ഗ്ലാസ് റൂഫ് പാനലുകൾ, എയർബ്രേക്കായി പ്രവർത്തിക്കുന്ന ആക്ടീവ് റിയർ വിങ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

സ്റ്റിയറിങ് യോക്ക്, ഡ്രൈവർക്കു മുന്നിലുള്ള ടച്ച്‌സ്‌ക്രീൻ, ക്രമീകരിക്കാവുന്ന പെഡലുകൾ എന്നിവയും വാഹനത്തിലുണ്ടാകും.

രണ്ടാം തലമുറ റോഡ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഒൻപത് വർഷത്തിന് ശേഷമാണ് ഉൽപ്പാദനത്തിന് തയ്യാറായ പ്രോട്ടോടൈപ്പ് ടെസ്‌ല പ്രദർശിപ്പിച്ചിരിക്കുന്നത്.

പിന്നിലെ ആക്സിലിലുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്ക് ഒരു മെഗാവാട്ട് സംയോജിത ഔട്ട്പുട്ടാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ഏകദേശം 1,341 മെക്കാനിക്കൽ കുതിരശക്തിക്ക് തുല്യമാണ്. 4680 സെൽ ബാറ്ററിയിൽനിന്നാണ് മോട്ടോറുകൾക്ക് ഊർജം ലഭിക്കുന്നത്.

483 കിലോമീറ്ററിലധികം റേഞ്ചും 10 മുതൽ 12 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനുള്ള ശേഷിയുമാണ് ടെസ്‌സയുടെ ലക്ഷ്യം.

കാർബൺ സെറാമിക് ബ്രേക്കുകൾ, ഉയരം ക്രമീകരിക്കാവുന്ന സ്പൂൾ-വാൽവ് ഡാംപറുകൾ എന്നിവയും വാഹനത്തിലുണ്ടാകും. ഏകദേശം 1,700 കിലോഗ്രാം ഭാരമാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

എന്നാൽ വാഹനത്തിന്റെ അന്തിമ വിലയും ഉൽപ്പാദന സമയക്രമവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്.

Related news

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാൻ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച...

അമേരിക്ക – ഇറാൻ തർക്കം: ആഗോള എണ്ണവിപണിയിൽ ആശങ്ക; ഇന്ത്യക്കും നെഞ്ചിടിപ്പ്!

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക....

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം തകർത്തത് ആയിരത്തിലേറെ കെട്ടിടങ്ങൾ; മരണം 920 കടന്നു, മൂന്നാമതും ചലനം!

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ...

വെനസ്വേലയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.5 തീവ്രത, കരീബിയൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്!

കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 7.2ഉം...

ബ്രസീലിൽ വൻ ആൾമാറാട്ടം; 12 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 37കാരി പിടിയിൽ

സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒരു അപൂർവ്വ ആൾമാറാട്ട തട്ടിപ്പിന്റെ വിവരങ്ങളാണ് ബ്രസീലിൽ...