സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; വിവാഹസൽക്കാരം നവംബർ 21ന് ചെന്നൈയിൽ

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും വിവാഹിതരാകുന്നതായി റിപ്പോർട്ട്. ഇരുവരുടെയും വിവാഹസൽക്കാരം നവംബർ 21ന് ചെന്നൈയിൽ നടക്കുമെന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും നേരിട്ടെത്തി ക്ഷണിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.

സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും മുഖ്യമന്ത്രിയുടെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് ക്ഷണക്കത്ത് കൈമാറിയത്. അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്ന് നവംബർ 21ന് ചെന്നൈയിൽ നടക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പിലുള്ളത്.

ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ലാസ് വെഗാസിൽ ഇരുവരും ഒരുമിച്ച് അത്താഴവിരുന്നിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതും വാർത്തകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Related news

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു; മണിക്കൂറുകൾക്കകം മലയാളി യുവദമ്പതികളുടെ വിയോഗം

ഡൽഹിയിൽ മലയാളി യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ...

ഡൽഹിയിലെ രാംലീലയിൽ ഇത്തവണ പാറ്റ ദഹനവും; 30 അടി ഉയരമുള്ള രൂപം ഒരുങ്ങുന്നു

ഡൽഹി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ പീതംപുരയിൽ നടക്കുന്ന രാംലീലയിൽ ഇത്തവണ...

കോഴിക്കോട്-ബംഗളൂരു ബസ് അപകടം: നാല് പേരുടെ മരണം സ്ഥിരീകരിച്ചു; എട്ട് പേരുടെ നില ഗുരുതരം

മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച്...

ചെന്നൈയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കൃഷ്ണനദിയിൽനിന്ന് കൂടുതൽ വെള്ളം തേടി തമിഴ്‌നാട്; ആന്ധ്രാപ്രദേശുമായി ധാരണ

ചെന്നൈയിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ കൃഷ്ണനദിയിൽനിന്ന് കൂടുതൽ വെള്ളം ലഭ്യമാക്കാൻ...

അപൂർവ്വ ജനനം; രണ്ട് തലകളും ഒറ്റ ശരീരവുമുള്ള ആൺകുഞ്ഞിന് ജന്മം നൽകി അമ്മ

ഒഡീഷയിൽ രണ്ട് തലകളും ഒറ്റ ശരീരവുമുള്ള കുഞ്ഞിന് ജന്മം നൽകി അമ്മ....