നെടുമങ്ങാട് ഹോട്ടലുകളിൽ മിന്നൽ പരിശോധന; 80 കിലോയോളം പഴകിയ ഇറച്ചിയും മീനും പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ പത്തോളം ഹോട്ടലുകളിലായിരുന്നു പരിശോധന.

എൺപത് കിലോയോളം പഴകിയ ഇറച്ചിയും മീനും കൂടാതെ പ്ലാസ്റ്റിക് കവറുകളിൽ അശാസ്ത്രീയമായി സൂക്ഷിച്ച ഭക്ഷണസാധനങ്ങളും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്ക് 15,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ചുമത്തിയതായും ആരോഗ്യവിഭാഗം അറിയിച്ചു.

ഭക്ഷണത്തിന്റെ ഗുണനിലവാരം, അടുക്കളയിലെ ശുചിത്വം, ഭക്ഷണസാധനങ്ങളുടെ സുരക്ഷിതമായ സംഭരണം എന്നിവയായിരുന്നു പരിശോധനയിലെ പ്രധാന മാനദണ്ഡങ്ങൾ.

ആദ്യഘട്ടത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തുടർന്നുള്ള പരിശോധനകളിൽ നിയമലംഘനം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഹോട്ടലുകളുടെ പേരുകൾ ഉൾപ്പെടെ പുറത്തുവിടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

രാത്രികാലങ്ങളിൽ ഹോട്ടലുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി നൈറ്റ് സ്ക്വാഡ് പരിശോധനയും നടത്തും. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

Related news

ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ചൊവ്വാഴ്ച...

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 2.8 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ...

16 വയസ്സുകാരി കോവളത്ത് സ്പായിൽ ചൂഷണത്തിന് ഇരയായ സംഭവം; മാതൃസഹോദരിക്കും ഭർത്താവിനുമെതിരെ അന്വേഷണം

തിരുവനന്തപുരം കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ...

ബേക്കറികളിലെ വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന തീരുമാനം റദ്ദാക്കാൻ സർക്കാർ

തിരുവനന്തപുരം: ബേക്കറികൾ വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന അനുവദിച്ച തീരുമാനം...

താമരശ്ശേരിയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ഗുരുതരമായി...