താമരശ്ശേരിയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ സ്വദേശി ജിതേഷ് (36) നാണ് പരുക്കേറ്റത്. തലയ്ക്കും ശരീരമാസകലവും പരുക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ കാറാണ് അപകടമുണ്ടാക്കിയത്. ബത്തേരി സ്വദേശിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജിതേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related news

ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ചൊവ്വാഴ്ച...

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 2.8 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ...

നെടുമങ്ങാട് ഹോട്ടലുകളിൽ മിന്നൽ പരിശോധന; 80 കിലോയോളം പഴകിയ ഇറച്ചിയും മീനും പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും...

16 വയസ്സുകാരി കോവളത്ത് സ്പായിൽ ചൂഷണത്തിന് ഇരയായ സംഭവം; മാതൃസഹോദരിക്കും ഭർത്താവിനുമെതിരെ അന്വേഷണം

തിരുവനന്തപുരം കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ...

ബേക്കറികളിലെ വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന തീരുമാനം റദ്ദാക്കാൻ സർക്കാർ

തിരുവനന്തപുരം: ബേക്കറികൾ വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന അനുവദിച്ച തീരുമാനം...