ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും. വൈകിട്ട് നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുക.

യാത്രക്കാർ പുതുക്കിയ വിമാനസമയങ്ങൾ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ടിനും പൈങ്കുനി ആറാട്ടിനുമാണ് വർഷത്തിൽ രണ്ടുതവണ വിമാനത്താവളത്തിന്റെ പ്രവർത്തനം നിശ്ചിത സമയത്തേക്ക് നിർത്തിവയ്ക്കുന്നത്. ഒക്ടോബർ–നവംബർ മാസങ്ങളിലാണ് അൽപശി ആറാട്ട് നടക്കുന്നത്. മാർച്ച്–ഏപ്രിൽ മാസങ്ങളിലാണ് പൈങ്കുനി ആറാട്ട്.

അൽപശി ഉത്സവത്തിന്റെ സമാപനച്ചടങ്ങിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമിയുടെയും ഉപദേവന്മാരുടെയും വിഗ്രഹങ്ങൾ ശംഖുമുഖം കടലിൽ ആറാട്ടിന് കൊണ്ടുപോകും. ആറാട്ടിനുശേഷം ക്ഷേത്രത്തിലേക്ക് മടങ്ങുന്ന ഘോഷയാത്ര വിമാനത്താവളത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്.

1932-ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തിലാണ് ശംഖുമുഖത്തിന് സമീപം തിരുവനന്തപുരം വിമാനത്താവളം സ്ഥാപിച്ചത്. അതിനുമുമ്പുതന്നെ ശ്രീപദ്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്രയ്ക്കായി നിശ്ചിത പാത നിലവിലുണ്ടായിരുന്നു. പിന്നീട് ഈ പാത കടന്നുപോകുന്ന പ്രദേശത്താണ് വിമാനത്താവളത്തിന്റെ റൺവേ നിർമിച്ചത്.

ആറാട്ട് ഘോഷയാത്രയുടെ പാരമ്പര്യ പാത നിലനിർത്തണമെന്ന രാജാവിന്റെ നിർദേശത്തെത്തുടർന്ന് അന്നത്തെ കേന്ദ്ര സർക്കാരുമായി ധാരണയുണ്ടാക്കിയതായാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. ഈ പാരമ്പര്യം തുടരുന്നതിന്റെ ഭാഗമായാണ് ആറാട്ട് ദിവസങ്ങളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.

Related news

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 2.8 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ...

നെടുമങ്ങാട് ഹോട്ടലുകളിൽ മിന്നൽ പരിശോധന; 80 കിലോയോളം പഴകിയ ഇറച്ചിയും മീനും പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും...

16 വയസ്സുകാരി കോവളത്ത് സ്പായിൽ ചൂഷണത്തിന് ഇരയായ സംഭവം; മാതൃസഹോദരിക്കും ഭർത്താവിനുമെതിരെ അന്വേഷണം

തിരുവനന്തപുരം കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ...

ബേക്കറികളിലെ വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന തീരുമാനം റദ്ദാക്കാൻ സർക്കാർ

തിരുവനന്തപുരം: ബേക്കറികൾ വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന അനുവദിച്ച തീരുമാനം...

താമരശ്ശേരിയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ഗുരുതരമായി...