കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണ്ണ നിരോധനം പാടില്ല; ഇന്റർനെറ്റ് ലഭ്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി. ഇന്റർനെറ്റ് ലഭ്യത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായത്തിന്റെ പേരിൽ മാത്രം ഇന്റർനെറ്റ് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചതായാണ് റിപ്പോർട്ട്.

2024ലെ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ.

ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയാൽ കുട്ടികൾ കൂടുതൽ സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ഇത് കൂടുതൽ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ ചൂഷണങ്ങൾക്ക് ഇരയായ കുട്ടികൾ ശിക്ഷിക്കപ്പെടുമെന്ന ഭയത്താൽ വിവരം പുറത്തുപറയാതിരിക്കാനും സാധ്യതയുണ്ട്. ഇത് പോക്സോ നിയമത്തിന്റെ ലക്ഷ്യത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

പ്രായപരിധി പരിശോധിക്കുന്നതിന്റെ പേരിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പൂർണ നിരോധനത്തിന് പകരം മാതാപിതാക്കളുടെ മേൽനോട്ടവും കുട്ടികൾക്കായുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമാണ് പരിഗണിക്കേണ്ടത്. കുട്ടികളുടെ അക്കൗണ്ടുകൾ സ്വകാര്യമായി സൂക്ഷിക്കുക, മുതിർന്നവരിൽ നിന്നുള്ള സന്ദേശങ്ങൾ നിയന്ത്രിക്കുക, പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടെത്തി നീക്കം ചെയ്യുക തുടങ്ങിയ സുരക്ഷാ നടപടികളും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

Related news

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; വിവാഹസൽക്കാരം നവംബർ 21ന് ചെന്നൈയിൽ

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും...

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു; മണിക്കൂറുകൾക്കകം മലയാളി യുവദമ്പതികളുടെ വിയോഗം

ഡൽഹിയിൽ മലയാളി യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ...

ഡൽഹിയിലെ രാംലീലയിൽ ഇത്തവണ പാറ്റ ദഹനവും; 30 അടി ഉയരമുള്ള രൂപം ഒരുങ്ങുന്നു

ഡൽഹി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ പീതംപുരയിൽ നടക്കുന്ന രാംലീലയിൽ ഇത്തവണ...

കോഴിക്കോട്-ബംഗളൂരു ബസ് അപകടം: നാല് പേരുടെ മരണം സ്ഥിരീകരിച്ചു; എട്ട് പേരുടെ നില ഗുരുതരം

മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച്...

ചെന്നൈയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കൃഷ്ണനദിയിൽനിന്ന് കൂടുതൽ വെള്ളം തേടി തമിഴ്‌നാട്; ആന്ധ്രാപ്രദേശുമായി ധാരണ

ചെന്നൈയിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ കൃഷ്ണനദിയിൽനിന്ന് കൂടുതൽ വെള്ളം ലഭ്യമാക്കാൻ...