തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 2.8 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 2.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പ്ലാറ്റ്ഫോമിലെ കസേരകൾക്കടിയിൽ ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചാവ് കൊണ്ടുവന്നവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

ലഹരിക്കടത്ത് തടയുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന നടത്തുന്നുണ്ട്.

പരിശോധന കർശനമാക്കിയതോടെ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവർ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകാതെ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ലഹരിവസ്തുക്കൾ ഉപേക്ഷിക്കുന്ന സംഭവങ്ങൾ പതിവാകുന്നതായി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജി ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ. രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, ബോബിൻ വി. രാജ്, സിവിൽ എക്സൈസ് ഓഫീസർ അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

റെയിൽവേ പൊലീസിനെ പ്രതിനിധീകരിച്ച് സബ് ഇൻസ്പെക്ടർ അനൂബ് എസ്., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോജി ജോസഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

റെയിൽവേ സ്റ്റേഷനുകൾ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി പരിശോധനയും നിരീക്ഷണവും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related news

ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ചൊവ്വാഴ്ച...

നെടുമങ്ങാട് ഹോട്ടലുകളിൽ മിന്നൽ പരിശോധന; 80 കിലോയോളം പഴകിയ ഇറച്ചിയും മീനും പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും...

16 വയസ്സുകാരി കോവളത്ത് സ്പായിൽ ചൂഷണത്തിന് ഇരയായ സംഭവം; മാതൃസഹോദരിക്കും ഭർത്താവിനുമെതിരെ അന്വേഷണം

തിരുവനന്തപുരം കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ...

ബേക്കറികളിലെ വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന തീരുമാനം റദ്ദാക്കാൻ സർക്കാർ

തിരുവനന്തപുരം: ബേക്കറികൾ വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന അനുവദിച്ച തീരുമാനം...

താമരശ്ശേരിയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ഗുരുതരമായി...