‘അമരന്‍’ ചിത്രത്തിന് തിരിച്ചടി; കളക്ഷനെ ബാധിക്കുമോയെന്ന് ആശങ്ക

ശിവകാര്‍ത്തികേയന്‍ നായകനായ ‘അമരന്‍’ സിനിമയുടെ വിജയം പ്രതീക്ഷകള്‍ക്കപ്പുറമാണ്. അമരന്‍ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. എന്നാല്‍ അമരന്‍ സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം ഹൈ ക്വാളിറ്റിയോടെ തമിഴ്‌റോക്കേഴ്‌സ്, ടെലിഗ്രാം തുടങ്ങിയ സൈറ്റുകളില്‍ ലഭ്യമായിരിക്കുകയാണെന്നാണ് റിപ്പോര്ട്ട്.

സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട് തമിഴകത്തെ യുവ താരത്തിന്റെ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് ജാഗ്രണാണിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത് മേജര്‍ മുകുന്ദ് വരദരാജായിട്ടാണ്. രാജ്കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയന്‍. സിനിമ സ്വീകരിക്കാന്‍ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയന്‍ തന്റെ അച്ഛനുമായി മേജര്‍ മുകുന്ദ് വരദരാജിന് സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാന്‍ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാന്‍ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാന്‍ താന്‍ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ താന്‍ യൂണിഫോം ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാന്‍ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു ശിവകാര്‍ത്തികേയന്‍.

നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛന്‍ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്മീരിലടക്കം ചിത്രികരിച്ച അമരന്‍ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

spot_img

Related news

‘തന്റെ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു’; ‘അമരന്‍ ‘ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി

'അമരന്‍ ' നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ത്ഥി. സിനിമയില്‍...

ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തി കൊന്നു

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍...

ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍ ജീവനക്കാകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന...

വായു മലിനീകരണം രൂക്ഷം; ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ദില്ലി: ദില്ലി സര്‍ക്കാരിനെ വായു മലിനീകരണത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി....