ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാസംഗമം ഇന്ന്; അറഫയില്‍ സംഗമിക്കുക 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍

മക്ക: ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാസംഗമം ഇന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. 20 ലക്ഷത്തിലേറെ തീര്‍ത്ഥാടകരാണ് അറഫയില്‍ സംഗമിക്കുക. അറഫയില്‍ വെള്ള വസ്ത്രം ധരിച്ചെത്തുന്ന തീര്‍ഥാടകര്‍ എല്ലാ ഭിന്നതകളും മറന്ന് പാപമോചനം തേടുകയും പ്രാര്‍ഥനാപൂര്‍ണമായ മനസ്സോടെ ഒന്നിച്ചു ചേരുകയും ചെയ്യും.

വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രായമായവര്‍ക്കും ആരോഗ്യപ്രശ്‌നമുള്ള ഹാജിമാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. അറഫയിലെത്തി സംഗമിക്കുന്ന ഹാജിമാര്‍ പാപമോചന പ്രാര്‍ത്ഥനകളിലും ആരാധനാ കര്‍മ്മങ്ങളിലും മുഴുകും.

spot_img

Related news

ഖത്തറിൽ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്, 18 പേരെ കാണാതായി

ഖത്തറിലെ പ്രധാന ഗ്യാസ് ഉൽപാദന കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ...

യുഎഇയിൽ ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ; പാർക്കിങ്-ടോൾ നിരക്കുകൾ വർദ്ധിക്കും, കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്ക് വലിയ പിഴ

പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന നിരവധി നിർണ്ണായക പരിഷ്കാരങ്ങളുമായി യുഎഇയിൽ ഇന്ന് മുതൽ...

ഫേസ് വളാഞ്ചേരി UAE-ക്ക് പുതിയ ഭാരവാഹികൾ; ഹബീബ് പാലാറ പ്രസിഡന്റ്, മുഹമ്മദ് റിനീഷ് ജനറൽ സെക്രട്ടറി

യു.എ.ഇ-യിലുള്ള വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ 'ഫേസ് വളാഞ്ചേരി' (FACE Valanchery) പുതിയ ഭാരവാഹികളെ...

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം 18-ന് പുറപ്പെടും

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ യാത്ര ഈ മാസം...