സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

ദോഹ: ദോഹയിൽ നിന്നു ബഹ്റയ്നിലേക്കു പോവുന്നതിനിടെ സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം മേൽമുറി കടമ്പോത്ത്പാടത്ത് അർജുൻ മനോജ് കുമാർ (34), കോട്ടയം മണ്ണക്കനാട് പാലത്താനത്ത് എബി അ​ഗസ്റ്റിൻ(41)എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സൗദിയിലെ ഹഫൂഫിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ അപകടത്തിൽപെട്ടത്. അർജുൻ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഹഫൂഫിലെ അൽ മന ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ എബിയും മരിച്ചത്.

ലാൻഡ്ക്രൂയിസ്‌ കാറിൽ പിൻസീറ്റിലിരുന്ന അർജുനും എബിയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. മുന്നിൽ ഇരിക്കുകയായിരുന്ന രണ്ടുപേർക്കും കാര്യമായ പരിക്കുകളില്ല. കാർ നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ പിൻസീറ്റിലിരിക്കുകയായിരുന്ന എബിയും അർജുനും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു

spot_img

Related news

അബ്ദുല്‍ റഹീമിന്റെ മടങ്ങിവരവിനായി കാത്ത് കേരളം; റിയാദ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ്...

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ കുട്ടികളെ കൂടെ കൂട്ടരുതെന്ന് സൗദി അറേബ്യ

റിയാദ് : ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ കുട്ടികളെ കൊണ്ടുവരുന്നത് സൗദി...

മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാന്‍ കുടുംബം റിയാദില്‍

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി...

പാസ്പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ്...

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍...