പൊലീസിന് തലവേദനയായി അറിയപ്പെടുന്ന യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂര്‍ : കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി. ചാവക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ചാലില്‍ വീട്ടില്‍ അബ്ദുള്‍ റസാഖ് മകന്‍ ഷഹറൂഫ്(24)നെയാണ് തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശ പ്രകാരം ഗുരുവായൂര്‍ എ.സി.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ ചാവക്കാട് എസ്എച്ച്ഒ വി.വി. വിമല്‍ 6 മാസ കാലയളവിലേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തിയത്.

കാപ്പ 2007വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇയാള്‍ക്കെതിരെ ചാവക്കാട്, പാവറട്ടി, വടക്കേക്കാട് പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. മാരക മയക്കു മരുന്നായ എംഡിഎംഎ കൈവശം വച്ച കുറ്റം, മോഷണം, നിരവധി കേസുകളില്‍ പ്രതിയാണ്. അറിയപ്പെടുന്ന റൗഡി എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്.

തൃശ്ശൂര്‍ സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ ശക്തമായ കാപ്പ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഗുരുവായൂര്‍ സബ് ഡിവിഷനില്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ മാത്രമായി പതിനഞ്ചാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്. തുടര്‍ന്നും മയക്കുമരുന്ന്, ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

spot_img

Related news

മലപ്പുറത്തെ ഹോട്ടല്‍ ബിരിയാണിയില്‍ ചത്ത പല്ലി

നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ ഹോട്ടലില്‍ ബിരിയാണിയില്‍ ചത്ത പല്ലി. ഹോട്ടല്‍...

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിന് 25 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 25...

എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു

എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി...

പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി; പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക്...

30ലധികം പേര്‍ക്ക് രോഗ ലക്ഷണം, 2 പേരുടെ നില ഗുരുതരം; മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക. നഗരത്തിലെ വിവിധ...