സുഹൃത്തിനൊപ്പം ആന്ധ്രപ്രദേശില്‍ ജോലിതേടിപ്പോയ യുവാവ് മരിച്ചനിലയില്‍. കൊളക്കാട് വടക്കേക്കര ബീരാന്റെ മകന്‍ മുഹമ്മദ് ആസിഫി (26)നെയാണ് ആന്ധ്രയിലെ കവാലി ടൗണിനുത്തുള്ള മുസ്‌നൂര്‍ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചമുമ്പാണ് ആസിഫ് സുഹൃത്തുമൊന്നിച്ച് പോയത്. ഇയാളെക്കുറിച്ച് വിവരമില്ല. കവാലി പൊലീസ് കുറ്റിപ്പുറം പൊലീസില്‍ ബന്ധപ്പെടുകയായിരുന്നു. ആസിഫിന്റെ ബന്ധുക്കള്‍ ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്. ഉമ്മ: ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ് ആഷിഖ്, മുഹമ്മദ് സഹല്‍.