സൗജന്യ റേഷൻ പട്ടികയിൽ 13.2 ശതമാനം അനർഹർ; പരിശോധനാ റിപ്പോർട്ട് പുറത്ത്

ഡൽഹി: രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്തൃ പട്ടികയിൽ 13.2 ശതമാനം അനർഹരെന്ന് കേന്ദ്രസർക്കാരിന്റെ പഠന റിപ്പോർട്ട്. പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത കുടുംബങ്ങളും സൗജന്യ റേഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ.

2025-26 സാമ്പത്തിക വർഷത്തിൽ 51,303 ഗുണഭോക്തൃ കുടുംബങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. മൂന്ന് മുറികളോ അതിലധികമോ ഉള്ള വീടുകൾ, കാർ, എയർ കണ്ടീഷണർ, സർക്കാർ ജോലി തുടങ്ങിയവയുള്ള കുടുംബങ്ങളും അനർഹരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്.

സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ അനർഹ ഗുണഭോക്താക്കൾ. 39.5 ശതമാനമാണ് ഇവിടെ അനർഹരുടെ നിരക്ക്. ത്രിപുരയിൽ 39.2 ശതമാനവും തമിഴ്നാട്ടിൽ 38.7 ശതമാനവുമാണ് കണക്ക്.

ഗ്രാമീണ മേഖലയിൽ 12.5 ശതമാനവും നഗരമേഖലയിൽ 15.6 ശതമാനവും അനർഹരുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

അനർഹരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അർഹരായവരെ കണ്ടെത്തുന്നതിനും ഗുണഭോക്തൃ പട്ടിക കൃത്യമായി പുതുക്കുന്നതിനും കൂടുതൽ നടപടികൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Related news

യു.പി തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം; കോൺഗ്രസ്–എസ്.പി യോഗം ഡൽഹിയിൽ

ഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള...

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; മരണം 18 ആയി, 600ലധികം പേർ ആശുപത്രിയിൽ

ഇംഫാൽ: മണിപ്പൂരിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു....

സ്വർണവില കുത്തനെ കുറഞ്ഞു; സ്വർണം വാങ്ങരുതെന്ന് പറഞ്ഞ മോദിക്ക് നന്ദി; വ്യാപാരി സംഘടന

ഡൽഹി: സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനയ്ക്ക് നന്ദി...

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദ്ദേശവുമായി സുപ്രീംകോടതി

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദേശവുമായി സുപ്രീംകോടതി....

മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം: 15 പേർക്ക് ദാരുണാന്ത്യം; 180-ലധികം പേർ ആശുപത്രിയിൽ

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 15 പേർക്ക് ദാരുണാന്ത്യം, 180ലധികം പേർ ആശുപത്രിയിൽ....