നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കരമന സ്വദേശി കാപ്പ നിയമപ്രകാരം അറസ്റ്റിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം കരമന പൊലീസ് അറസ്റ്റ് ചെയ്തു. കരമന മേലാറന്നൂർ സ്വദേശി തക്കുടു എന്നറിയപ്പെടുന്ന വിമൽരാജ് (24) ആണ് പിടിയിലായത്.

നഗരത്തിൽ ഗുണ്ടകൾക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. പൂജപ്പുര, കരമന, നേമം, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടിനു നേരെ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും വിമൽരാജ് അറസ്റ്റിലായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിൽ ഫോർട്ട് എ.സി.പി പ്രദീപിന്റെ നേതൃത്വത്തിൽ നേമം സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, കരമന എസ്.എച്ച്.ഒ അഭിജിത്ത് എന്നിവർ തയ്യാറാക്കി സമർപ്പിച്ച കാപ്പ ആക്ട് പ്രൊപ്പോസൽ അധികൃതർ അംഗീകരിക്കുകയായിരുന്നു.

മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്താതെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിമൽരാജിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

Related news

സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്ടു

കണ്ണൂർ: പയ്യന്നൂർ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി....

കേരളത്തിൽ മഴ ശക്തമാകും; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ ദുരൂഹത; എത്താത്ത 23,714 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ ദുരൂഹതയെന്ന് സംശയം. ബുക്ക് ചെയ്തിട്ടും...

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....