കൊല്ലം: വയോധികനെ ആക്രമിച്ച് മാല കവർന്ന കേസിലെ രണ്ടാം പ്രതി പിടിയിൽ. തഴുത്തല വില്ലേജ് മൈലക്കാട് സ്വദേശി ജിനേഷ് (26) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പോക്സോ, മോഷണം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
കുണ്ടറ എസ്.എച്ച്.ഒ സുനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




