ഒന്നരവയസുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി പിതാവ്; പ്രതി പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: മാവേലിക്കരയിൽ ഒന്നരവയസുകാരിയെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളായ ദമ്പതികളുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് പരിതോഷ് മൊണ്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരകൃത്യം നടത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാതാവിന്റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ പിതാവ് ഓടിയെത്തി എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.

കുഞ്ഞിനെ മാതാപിതാക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുഞ്ഞ് കളിക്കുന്നതിനിടെ മുറ്റത്ത് വീണതാണെന്നായിരുന്നു മാതാപിതാക്കളുടെ ആദ്യ വിശദീകരണം. എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ തല ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു.

തുടർന്ന് പൊലീസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പിതാവ് കുറ്റം സമ്മതിച്ചതെന്നാണ് വിവരം. കുഞ്ഞിന്റെ മൂത്ത സഹോദരിയെയും ഇയാൾ ആക്രമിച്ചതായും സൂചനയുണ്ട്.

സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related news

മന്ത്രി എത്തിയപ്പോൾ റസ്റ്റ് ഹൗസിൽ ജീവനക്കാരില്ല; ആലപ്പുഴയിൽ അഞ്ച് പേർക്ക് സസ്പെൻഷൻ

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന...

സഭകൾക്കിടയിൽ ഐക്യവും സമാധാനവും വേണം; ഒന്നിച്ചുനിൽക്കാൻ ആഹ്വാനം ചെയ്ത് പാത്രീയർക്കീസ് ബാവ

കോട്ടയം: സഭകൾക്കിടയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്ത് അന്ത്യോഖ്യാ പാത്രിയർക്കീസ്...

പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; കിടക്കകളിൽ പൂച്ചകളും ചത്ത എലിയും

തിരുവനന്തപുരം: അനാസ്ഥയുടെ കേന്ദ്രമായി പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രി. സ്ത്രീകളുടെ ശസ്ത്രക്രിയ...

കള്ളനെ പേടിച്ച് ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു; അറിയാതെ ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്!

പാലക്കാട്: കള്ളനെ പേടിച്ച് ഭാര്യ പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ച സ്വർണം അറിയാതെ...

രണ്ട് വർഷമായി ഒളിവിൽ; വൻ മയക്കുമരുന്ന് കേസിലെ ബുദ്ധികേന്ദ്രം പിടിയിൽ

കൊച്ചി: വൻ മയക്കുമരുന്ന് കടത്ത് കേസിലെ മുഖ്യ ആസൂത്രകനായിരുന്ന പ്രതി രണ്ട്...