തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 245 രൂപയും പവന് 1,960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,140 രൂപയായും ഒരു പവന്റെ വില 1,05,120 രൂപയായും കുറഞ്ഞു.
ഇന്നലെ പവന് ഒറ്റയടിക്ക് 2,360 രൂപയോളം വർധിച്ച് 1,07,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന ധൻതേരാസ് ദിനത്തിൽ സ്വർണവില കുറഞ്ഞത് ആഭരണങ്ങൾ വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായിട്ടുണ്ട്.
അതേസമയം, നിക്ഷേപകരെ സംബന്ധിച്ച് വിലയിലെ ഈ ഇടിവ് തിരിച്ചടിയാണ്. സ്വർണവില കുറഞ്ഞപ്പോഴും സംസ്ഥാനത്ത് വെള്ളിവില ഉയർന്നു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമാണ് വില.
സ്വർണവിലയിലെ തുടർച്ചയായ കയറ്റിറക്കങ്ങൾ വിപണിയിൽ ശ്രദ്ധേയമാകുകയാണ്.




