സംസ്ഥാനത്ത് മഴ ശക്തമാകും; തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴ ശക്തമാകുന്നതോടെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടിനും കാഴ്ചപരിമിതിക്കും സാധ്യതയുണ്ട്. ഇത് ഗതാഗതക്കുരുക്കിന് കാരണമായേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സവും അപകടങ്ങളും ഉണ്ടാകാനിടയുണ്ട്. വീടുകൾക്കും കുടിലുകൾക്കും ഭാഗിക നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണം.

മഴ മനുഷ്യർക്കും കന്നുകാലികൾക്കും അപകടസാധ്യത സൃഷ്ടിക്കാമെന്നും തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത നിർമിതികൾക്ക് നാശമുണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. സുരക്ഷിത മേഖലകളിൽ തുടരാനും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related news

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി എറണാകുളത്ത് പിടിയിൽ

കാസർകോട്: മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ...

കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവയ്ക്ക് ദാരുണാന്ത്യം. ആര്യങ്കാവിനും ഭഗവതീപുരത്തിനും...

നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ സ്റ്റീൽ ബോൾ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

ആലപ്പുഴ: കടയിൽനിന്ന് നാല് വയസ്സുകാരന് വാങ്ങിനൽകിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന...

മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേട്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിൽ...

ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന്...