വറ്റ മത്സ്യം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; 27 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വർക്കല സ്വദേശി സുധീർ (40) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30-നാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് സുധീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം.

വറ്റ മത്സ്യം കഴിച്ച 27 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള ചിലക്കൂർ സ്വദേശി 17-കാരൻ ഹാഷിം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് മത്സ്യത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വെട്ടൂരിൽ വിറ്റ വറ്റ മത്സ്യം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇതോടെ പ്രദേശത്ത് വറ്റ മത്സ്യത്തിന്റെ വിൽപ്പന നിർത്തിവെച്ചിരുന്നു.

തീരദേശ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ വലിയ ലഭ്യതയുണ്ടായിരുന്നു. വിപണിയിൽ നിന്ന് മത്സ്യം വാങ്ങി ഉപയോഗിച്ച ചിലർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മത്സ്യം വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുള്ള മത്സ്യങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നഗരസഭ മുന്നറിയിപ്പ് നൽകി.

Related news

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിൽ...

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തർക്കം; ഹിമാചൽ വൈദ്യുതിയാണ് കൂടുതൽ ഫലപ്രദമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങിയാലും സംസ്ഥാനത്ത് വൈദ്യുതിക്ഷാമം...

മരുമകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം ഭരണിക്കാവിൽ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു....

30 അടി താഴ്ചയുള്ള കുഴിയിൽ വീണ ഗർഭിണി പശുവിന് രക്ഷ; അഞ്ചര മണിക്കൂർ നീണ്ട ദൗത്യം വിജയം

തിരുവനന്തപുരം വെണ്ണിയൂരിൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ ഗർഭിണി...

തൃശൂർ മണ്ണുത്തിയിൽ 15 വയസ്സുകാരനെ കാണാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃശൂർ മണ്ണുത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്...