ആലുവ മാർത്താണ്ഡവർമ പാലവും ദേശം പാലവും നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

എറണാകുളം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പഴയപാലവും ദേശം പാലവും നാളെ മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും. മാർത്താണ്ഡവർമ പഴയപാലം പൂർണമായും അടച്ചായിരിക്കും അറ്റകുറ്റപ്പണി നടത്തുക. ദേശം പാലത്തിൽ ഒരു പാലത്തിലൂടെ ഒരു നിരയായി വാഹനഗതാഗതം അനുവദിക്കും. മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഒരേസമയം ഓരോ നിരയായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.

ദേശീയപാതയിലെ പാലങ്ങൾ അടച്ചിടുന്നത് ഗതാഗതത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്ന് പോലീസ് നിർദേശിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയും (സിയാൽ) അഭ്യർഥിച്ചു.

തൃശൂർ ഭാഗത്തുനിന്ന് ആലുവ, എറണാകുളം ഭാഗങ്ങളിലേക്ക് വരുന്ന വലിയ ഭാരവാഹനങ്ങൾ അങ്കമാലിയിൽനിന്ന് കാലടി–പെരുമ്പാവൂർ റോഡ് വഴി തിരിച്ചുപോകണം. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ ഭാരവാഹനങ്ങൾ കളമശേരിയിൽനിന്ന് തിരിഞ്ഞ് കണ്ടെയ്‌നർ റോഡ് വഴി പറവൂർ ഭാഗത്തേക്ക് പോകണം.

അങ്കമാലി, പറവൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറവൂർ കവലയിൽനിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ വഴി മാത്രം സഞ്ചരിക്കണമെന്നും പോലീസ് അറിയിച്ചു.

പാലങ്ങളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് മദ്രാസ് ഐഐടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നത്. പത്ത് ദിവസത്തിനകം പണി പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Related news

കളഞ്ഞുകിട്ടിയ ഫോൺ മോഷ്ടിച്ച് വിറ്റു; കാസർകോട് പൊലീസുകാരനെതിരെ കേസ്

കാസർകോട്: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച അതിഥി തൊഴിലാളിക്ക്...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ മാസം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ധോണിക്കുണ്ട് ഊരിലെ രാജി–സുനീഷ് ദമ്പതികളുടെ കുഞ്ഞാണ്...

ആലപ്പുഴയിൽ അരിയും ഗോതമ്പും പിടികൂടി; രണ്ടുപേർക്കെതിരെ കേസ്

ആലപ്പുഴ: നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച 82 ചാക്ക് അരിയും...

അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസ്; അഞ്ചാം പ്രതി അറസ്റ്റിൽ

കൽപ്പറ്റ: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ മുഖ്യകണ്ണികളിലൊരാളായ അഞ്ചാം പ്രതിയെ വയനാട് ജില്ലാ...

ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു

മാന്നാർ: ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് നേതാവും...