ദുബായിൽ സ്ട്രീറ്റ് ബോർഡുകൾക്ക് പുതിയ നിറം നൽകാനൊരുങ്ങി മുനിസിപ്പാലിറ്റി; ലക്ഷ്യം പുതിയ വിഷ്വൽ ഐഡന്റിറ്റി

ദുബായ്: നിരത്തുകളിലെ സ്ട്രീറ്റ് ബോർഡുകൾക്കും അഡ്രസ് ബോർഡുകൾക്കും പുതിയ നിറം നൽകാനൊരുങ്ങി ദുബായ്. പുതിയ വിഷ്വൽ ഐഡന്റിറ്റി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ നടപടി.

ഓരോ മേഖലയുടെയും ഭൂമിശാസ്ത്രപരമായ പ്രത്യേകത പ്രതിഫലിപ്പിക്കുന്ന തരത്തിൽ അഞ്ച് നിറങ്ങളാണ് ബോർഡുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കടലിനോട് ചേർന്ന പ്രദേശങ്ങളിൽ നീല നിറവും മരുഭൂമി പരിസ്ഥിതിയുള്ള മേഖലകളിൽ സ്വർണനിറവുമാകും ഉപയോഗിക്കുക.

റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും ദുബായ് മുനിസിപ്പാലിറ്റിയുടെയും ഏകോപനത്തോടെ സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിംഗ് പുതിയ ഏരിയ ഐഡന്റിഫിക്കേഷൻ അടയാളങ്ങൾ, സ്ട്രീറ്റ് ബോർഡുകൾ, വീടുകളുടെ അഡ്രസ് ബോർഡുകൾ എന്നിവ ഏകീകൃത ഡിസൈനിൽ സ്ഥാപിക്കും.

ആദ്യഘട്ടത്തിൽ അഞ്ച് മേഖലകളിലായി രണ്ടായിരത്തിലധികം അടയാളങ്ങൾ സ്ഥാപിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യും. സാബീൽ ഒന്ന്, സാബീൽ രണ്ട്, നാദ് അൽ ഷെബ, അൽ ഖവാനീജ് ഒന്ന്, നസ്വ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

നഗരവളർച്ചയും ജനസാന്ദ്രതയും, പ്രധാന കേന്ദ്രങ്ങളും തിരക്കേറിയ മേഖലകളും, പാർപ്പിട-വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാന്നിധ്യം, ഔദ്യോഗികമായി പരിഗണിക്കപ്പെടാത്ത തെരുവുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുന്നത്. 2030ഓടെ ദുബായിലെ സ്ട്രീറ്റ്, അഡ്രസ് ബോർഡുകൾ പൂർണമായും പുതിയ കളർ ഐഡന്റിറ്റിയിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Related news

മക്കയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ടും തകർത്തതായി സൗദി

റിയാദ്: സൗദി അറേബ്യയിലെ മക്ക മേഖലയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്...

സൗദിയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു; നവംബർ 18നകം നടപടി പൂർത്തിയാക്കണം

റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവൽക്കരണം കർശനമാക്കുന്നു. ഇതുമായി...

സൗദിക്ക് നേരെ ഹൂതി മിസൈൽ–ഡ്രോൺ ആക്രമണശ്രമം; ഏഴെണ്ണവും തകർത്തു

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ...

സൗദിയിൽ എണ്ണപ്പാടത്തിനും വിമാനത്താവളത്തിനും നേരെ ആക്രമണം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിനും വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചെന്ന കേസിൽ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയിൽ

സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വെച്ചെന്ന കേസിൽ മലയാളി നഴ്സ്...