പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് കേരള ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധനയില്ലെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ വ്യക്തമാക്കി.

തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28കാരിയാണ് മുൻ ഭർത്താവിന്റെ പേര് പാസ്പോർട്ടിൽ നിന്ന് ഒഴിവാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചത്. വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന പാസ്പോർട്ട് അധികൃതരുടെ നിർദേശത്തെയാണ് യുവതി ചോദ്യം ചെയ്തത്.

വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന 2024ലെ ഓഫീസ് മെമ്മോറാണ്ടം നിലവിലുണ്ടെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

എന്നാൽ ഓഫീസ് മെമ്മോറാണ്ടം വഴി പാസ്പോർട്ട് ചട്ടങ്ങളിലെ വ്യവസ്ഥകൾ മറികടക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാസ്പോർട്ട് ചട്ടങ്ങളിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് ഹൈക്കോടതി നിർദേശം നൽകി.

spot_img

Related news

ശബരിമല ആടിയശിഷ്ടം നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിജിലൻസ് റിപ്പോർട്ട്

കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പീക്ക്...

മത്തങ്ങ വിത്ത് വെറുതെ കളയല്ലേ; പോഷകസമ്പന്നമായ ഈ കുഞ്ഞൻ വിത്തിന്റെ ഗുണങ്ങൾ അറിയാം

മത്തങ്ങ മുറിക്കുമ്പോൾ ഉള്ളിലെ വിത്തുകൾ എടുത്ത് കളയുകയാണ് പതിവെങ്കിൽ, ഇനി അതൊന്ന്...

കൂടലിൽ കരിമ്പുലിയുടെ സാന്നിധ്യം; ആശങ്കയിൽ നാട്ടുകാർ

പത്തനംതിട്ട: കൂടൽ എലിക്കോട് മേഖലയിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. നാട്ടുകാർ...

ചിന്നക്കനാലിൽ കാട്ടാനകളെ പിടികൂടാൻ മയക്കുവെടി ദൗത്യം

ചിന്നക്കനാൽ: കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ വീണ്ടും...