കാക്കനാട്ട് ഹോസ്റ്റലിന് മുന്നിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഭർത്താവ് പിടിയിൽ

കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ ചാത്തനാട് കൊച്ചുപറമ്പിൽ ജയശ്രീയെ 42, സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രി ഒൻപതോടെ എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം. അനിൽകുമാർ ജയശ്രീയെ ഹോസ്റ്റലിൽനിന്ന് പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും, കൈയിൽ കരുതിയിരുന്ന കാനിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സംഭവത്തിനിടെ അനിൽകുമാറിന്റെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്.

അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണ് ജയശ്രീയെന്നാണ് വിവരം. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനാണ് അനിൽകുമാർ. ജയശ്രീയും ഇതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

spot_img

Related news

സമസ്ത പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ...

മലപ്പുറം യാത്ര: വിമാനം ആരാണ് ഏർപ്പാടാക്കിയതെന്ന് വെളിപ്പെടുത്താതെ വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര...

കാട്ടാന ശല്യം രൂക്ഷം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പൻ, മുറിവാലൻ ഉൾപ്പെടെയുള്ള കാട്ടാനകളെ...

കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ദാരുണാന്ത്യം; സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരൻ KSRTC ബസിനടിയിൽപ്പെട്ട് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ്...

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ...