വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ലിറ്ററിലധികം മദ്യം കണ്ടെത്തി; ആന്റോ അഗസ്റ്റിനെതിരെ അബ്കാരി കേസിന് സാധ്യത

വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പിടികൂടിയത്. സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരമുള്ള നടപടിക്ക് സാധ്യതയുണ്ട്.

മെസ്സി ഫിഫ തട്ടിപ്പ് കേസിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന്റെ വീടുകൾ, സ്ഥാപനങ്ങൾ, റിപ്പോർട്ടർ ചാനലിന്റെ കൊച്ചി കളമശ്ശേരി ഓഫീസ് ഉൾപ്പെടെ അഞ്ചിടത്താണ് ഒരേസമയം റെയ്ഡ് നടന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പുലർച്ചെയോടെ സെർച്ച് വാറണ്ടുമായി ചാനൽ ഓഫീസിൽ പരിശോധന നടത്തിയത്. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലാണ് പരിശോധനകളും അനുബന്ധ നടപടികളും ഏകോപിപ്പിച്ചത്.

ജി.എസ്.ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും കായിക വകുപ്പിന്റെ റിപ്പോർട്ടിലും ഗുരുതര കണ്ടെത്തലുകൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പോലീസ് നടപടി സർക്കാർ നയത്തിന്റെ ഭാഗമല്ലെന്നും നിയമപരമായ അന്വേഷണത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

spot_img

Related news

ജീപ്പിൽ കൊണ്ടുപോയ കെഎസ്ഇബി തോട്ടി തട്ടി 75കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ്...

43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും; റിപ്പോർട്ടർ ടി.വി. ഉടമയുടെ കുടുംബവീട്ടിൽ മദ്യശേഖരം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും...

മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം; പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടി

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമാണത്തിലിരുന്ന വീട്ടിൽനിന്ന് ഇലക്ട്രിക്...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന്...

കോഴിക്കോട്ട് സഹോദരങ്ങൾ തമ്മിൽ തർക്കം; അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിൽ കത്രിക കുത്തിയിറക്കി

കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു....