പിടിതരാതെ പായുന്ന മനസ്സിന്റെ സങ്കീർണ്ണതകളുമായി ഉർവശി; നവാഗതനായ സഫർ സനലിന്റെ ‘ആശ’ തിയറ്ററുകളിൽ, മികച്ച പ്രതികരണം

‘മനസ്സ് ഒരു മാന്ത്രികക്കൂട്’ എന്ന് കവി പാടിയതുപോലെ, പിടിതരാതെ പായുന്ന മനസ്സിന്റെ സങ്കീർണ്ണതകളുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഉർവശി.

നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആശയെ അതീവ കയ്യടക്കത്തോടെയാണ് ഉർവശി സ്ക്രീനിലെത്തിച്ചിരിക്കുന്നത്. താരത്തിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രങ്ങളിലൊന്നായി ആശ മാറുകയാണ്.

കയ്പേറിയ ഭൂതകാലമാണ് ആശയ്ക്കുള്ളത്. ഭർത്താവിന്റെ മരണത്തോടെ രണ്ട് പെൺമക്കളുമായി ഒറ്റയ്ക്കായ അവർ, ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും പീഡനങ്ങളും മറികടന്ന് മക്കളെ വളർത്തി വലുതാക്കുന്നു.

ആ അനുഭവങ്ങൾ സൃഷ്ടിച്ച മാനസിക ആഘാതങ്ങൾ ഉള്ളിലൊതുക്കി ജീവിതവുമായി മുന്നോട്ടുപോകുന്ന ആശയുടെ ലോകം, ഒരു രാത്രിയിൽ നടക്കുന്ന സംഭവത്തോടെ കീഴ്മേൽ മറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

മാനസികനില തെറ്റിയെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളിൽ നിന്ന് മക്കളെ ചേർത്തുപിടിക്കുന്ന അമ്മയിലേക്കും, പിന്നീട് പൊലീസിനോടും നിയമവ്യവസ്ഥയോടും ചങ്കൂറ്റത്തോടെ ഏറ്റുമുട്ടുന്ന സ്ത്രീയിലേക്കും… ആശയുടെ വ്യത്യസ്ത ഭാവങ്ങളെ അതീവ ആഴത്തോടെയാണ് ഉർവശി അവതരിപ്പിച്ചിരിക്കുന്നത്.

‘ആശ ഷമ്മിയുടെ അമ്മയോ?’ എന്ന തരത്തിലുള്ള ചർച്ചകൾ പോലും സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു.

‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ഷമ്മി എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ, ആശയുടെ സങ്കീർണ്ണമായ മനോവ്യാപാരങ്ങളും പ്രേക്ഷകർ സമാന രീതിയിൽ ചർച്ച ചെയ്യുകയാണ്.

ഒരു ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറായാണ് ‘ആശ’ തിയറ്ററുകളിലെത്തിയിരിക്കുന്നത്.

ഉർവശിക്ക് പുറമെ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരുടെ പ്രകടനങ്ങളും ചിത്രത്തിന്റെ കരുത്താണ്.

മധു നീലകണ്ഠന്റെ ഛായാഗ്രഹണം, ഷാൻ മുഹമ്മദിന്റെ എഡിറ്റിംഗ്, ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതം എന്നിവയും ചിത്രത്തിന്റെ ടെൻഷനും സസ്പെൻസും കൂടുതൽ ശക്തമാക്കുന്നു.

അഭിനയത്തിന്റെ വിവിധ തലങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആശയായി ഉർവശി — മലയാള സിനിമയിൽ വീണ്ടും തന്റെ അഭിനയ മികവിന്റെ മറ്റൊരു അധ്യായം എഴുതുകയാണ്.

spot_img

Related news

ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്; എസ്.എസ്. രാജമൗലിയാണ് അവതരണം

ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’...

300 കോടിയിലേക്ക് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഇൻഡസ്ട്രി ഹിറ്റായി ചിത്രം

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ...

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ!

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അഞ്ച് പതിറ്റാണ്ടുകൾ...

16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ; ‘പാതിരാക്കുറുക്കൻ’ ഒക്ടോബറിൽ

കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്,...

‘ലോക’, ‘കളങ്കാവൽ’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേട്ടവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ...