ദോശ വൈകിയതിന് തട്ടുകട അടിച്ചുതകർത്തു; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ദോശ നൽകാൻ വൈകിയതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം.

ശൂരനാട് സ്വദേശിയായ മനാഫും ഭാര്യയും നടത്തുന്ന തട്ടുകടയിലാണ് മൂന്ന് യുവാക്കൾ ആക്രമണം നടത്തിയത്. ദോശ നൽകാൻ വൈകിയതിനെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് തട്ടുകടയിലെ സാധനങ്ങൾ സംഘം അടിച്ചുതകർത്തു. പ്രായാധിക്യമുള്ള മനാഫിനെയും ഭാര്യയെയും ആക്രമിക്കാനും ശ്രമിച്ചു.

സംഭവത്തിൽ ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശികളായ അജി, രമേശൻ എന്നിവരാണ് അറസ്റ്റിലായത്. ഒരാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പൊലീസ് എത്തുന്നതോടെ സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ സംഭവസ്ഥലത്തുനിന്നും മറ്റൊരാളെ കായംകുളത്തുനിന്നും പിടികൂടുകയായിരുന്നു.

spot_img

Related news

സമസ്ത പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ...

മലപ്പുറം യാത്ര: വിമാനം ആരാണ് ഏർപ്പാടാക്കിയതെന്ന് വെളിപ്പെടുത്താതെ വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര...

കാട്ടാന ശല്യം രൂക്ഷം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പൻ, മുറിവാലൻ ഉൾപ്പെടെയുള്ള കാട്ടാനകളെ...

കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ദാരുണാന്ത്യം; സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരൻ KSRTC ബസിനടിയിൽപ്പെട്ട് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ്...

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ...