ഹോട്ടൽ ഭക്ഷണത്തിന് വീണ്ടും തീവില; വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്.

വില വർധനയോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50 പൈസയുമായി. കൊച്ചിയിൽ ഒരു സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ് വീണ്ടും വർധന.

മാസാരംഭത്തിലെ വിലവർധന ഹോട്ടലുകൾ, ഭക്ഷ്യോത്പന്ന നിർമാണ-സംസ്‌കരണ യൂണിറ്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ എന്നിവയ്ക്ക് അധിക ബാധ്യതയാകും. വാണിജ്യ പാചകവാതക വിലയിലെ തുടർച്ചയായ വർധനവിനെ തുടർന്ന് നേരത്തെ ഹോട്ടൽ ഭക്ഷണവിലയും ഉയർന്നിരുന്നു.

spot_img

Related news

നേപ്പാളിലെ മിന്നൽ പ്രളയം; മരണം 939 ആയി, 4,471 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 939 ആയി ഉയർന്നു. ചൈനയിലെ...

അണ്ണാ ഹസാരെ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ

മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത...

സിജെപി മാർച്ച് തടയണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

ന്യൂഡൽഹി: സെപ്റ്റംബർ 5ന് നടക്കാനിരിക്കുന്ന സിജെപി മാർച്ച് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി....

സ്ലീപ്പർ ബസിൽ 16കാരിക്ക് കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ബസ്...

വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യം; തമിഴ്നാട്ടിൽ കോൺഗ്രസ് – ടിവികെ സഖ്യത്തിൽ കടുത്ത ഭിന്നത

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയായി...