“യുവാക്കളെ അടിച്ചമർത്തുന്നു; എന്നാൽ പിന്തുണയ്ക്കാൻ നിർബന്ധിക്കുന്നത് ഫാസിസം”: ഡൽഹി പ്രക്ഷോഭത്തിൽ പ്രതികരിച്ച് മാധവ് സുരേഷ്

കൊച്ചി: ഡൽഹി ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്.

രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ യുവാക്കളെ സംരക്ഷിക്കേണ്ടവർ തന്നെ അടിച്ചമർത്തുകയാണെന്ന് മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ആരെയും നിർബന്ധിക്കുന്നത് ഫാസിസമാണെന്നും താൻ അരാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്ന ചില കാര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ ഭാവി തലമുറയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നും മാധവ് സുരേഷ് പറഞ്ഞു. ഭരണപക്ഷത്തോട് ആരോഗ്യകരമായി മത്സരിക്കേണ്ടവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

വിദ്യാർത്ഥികൾക്കെതിരായ നടപടികളും പ്രതിഷേധങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്ന സമീപനങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മാധവ് സുരേഷ്, രാജ്യമാണ് എല്ലാറ്റിനും മുകളിലെന്നും സമാധാനപരമായ പരിഹാരമാണ് വേണ്ടതെന്നും വ്യക്തമാക്കി.

അതേസമയം, പ്രതികരിച്ചാൽ ഒരു വിഭാഗവും പ്രതികരിക്കാതിരുന്നാൽ മറ്റൊരു വിഭാഗവും മുദ്രകുത്തുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പിന്തുണയ്ക്കാൻ നിർബന്ധിക്കുന്നതെന്നും, അടിച്ചേൽപ്പിക്കലുകൾ ഫാസിസമാണെന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു.

spot_img

Related news

ക്ഷേമ പെൻഷൻ മാസം 2000 രൂപ; നാളെ മുതൽ വിതരണം ചെയ്യും, 1095 കോടി അനുവദിച്ചതായി മുഖ്യമന്ത്രി!

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും....

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ...

പെരുമ്പാവൂരിൽ അപൂർവ ‘വീരക്കൽ’ ശിലാലിഖിതം കണ്ടെത്തി!

പെരുമ്പാവൂർ: വേണാട് രാജ്യത്തിന്റെ ചരിത്ര വ്യാപ്തി വ്യക്തമാക്കുന്ന നിർണായക തെളിവായി അശമന്നൂരിൽ...

മകൾക്ക് പിന്നാലെ മോഹൻലാലിനും സൈബർ ആക്രമണം; വിസ്മയയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി!

കൊച്ചി: നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. ഡൽഹിയിലെ പ്രതിഷേധത്തിന് പിന്തുണ...